
വെള്ളാരംകുന്നിലെ വാഹനാപകടം; ഉരുൾപൊട്ടലിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ മരിച്ചു
വയനാട് വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ജെന്‍സന്‍ മരണപെട്ടു. 8.52ഓടെയാണ് അധികൃതര്‍ മരണം സ്ഥിരീകരിച്ചത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെന്‍സണ്‍ വെന്റിലേറ്ററിലായിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടലില്‍ അമ്മയും അച്ഛനും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സണ്‍. ചൊവ്വാഴ്ച വൈകീട്ട് വെളളാരംകുന്നില്‍ വെച്ചാണ് അപകടം ഉണ്ടായത്. ശ്രുതി ഉള്‍പ്പെടെ ഒമ്പത് പേരാണ് അപകടത്തില്‍ പെട്ടത്. ശ്രുതിയോടൊപ്പം വാനിലുണ്ടായിരുന്ന ഏഴ് പേരും ബസിലെ രണ്ട് പേരുമാണ് അപകടത്തില്‍ പെട്ടത്. കാലിന് പരിക്കേറ്റ ശ്രുതി നിലവില്‍ ആശുപത്രിയിലാണ്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)