ബാക്കു/അസർബെെജാൻ> ഫിഡ ചെസ് ലോക കപ്പ് ഫെെനലിൽ ഇന്ത്യയുടെ പ്രഗ്‌നാനന്ദ പൊരുതിതോറ്റു. തുടർച്ചയായി രണ്ടു മത്സരത്തിൽ മാഗ്‌നസ് കാൾസനെ സമനിലയിൽ തളച്ചുവെങ്കിലും ഫെെനൽ മത്സരത്തിൽ ടൈബ്രേക്കിൽ പ്രഗ്‌നാനന്ദ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു.
വിജയത്തിന് തുല്യമായ പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ചവെച്ചത്. അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണോടാണ് തോറ്റത്.ടെെബ്രേക്കിൽ ആദ്യ ജയം കാൾസണായിരുന്നു.
ആദ്യ മത്സരം 35 നീക്കത്തിലാണ് സമനിലയിൽ അവസാനിച്ചത്. രണ്ടാംമത്സരത്തിലും കാൾസണ് ആധിപത്യം നേടാനായില്ല. വെളുത്ത കരുക്കളുമായി കളിച്ചതിന്റെ ആനുകൂല്യം മുതലാക്കാനാകാതെ ഒന്നാംറാങ്കുകാരൻ 30 നീക്കത്തിൽ ‘പ്രഗ്ഗ’യോട് സമനിലയ്‌ക്ക് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ടെെബ്രേക്കിലേക്ക് പോയത്.
ആദ്യ രണ്ട് മത്സരങ്ങളും ക്ലാസിക്കൽ ശൈലിയിലുള്ളതായിരുന്നു. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്.ലോകകപ്പിൽ ഇരുവരും മുഖാമുഖം വരുന്നത് ആദ്യമായാണ്.
© Copyright - MTV News Kerala 2021
View Comments (0)