യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം കമ്മിറ്റി ചുമതലയേറ്റെടുത്തു.

MTV News 0
Share:
MTV News Kerala

കിഴക്കോത്ത്: യൂത്ത് കോൺഗ്രസ് കിഴക്കോത്ത് പുതുതായി നിലവിൽ വന്ന
പ്രസിഡണ്ട് ഷമീർ പരപ്പാറയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതലയേറ്റെടുത്തു
മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസൈൻ പറക്കുന്ന് അധ്യക്ഷത വഹിച്ചു
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം പ്രേംജി ജെയിംസ് പതാക കൈമാറി
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി എം രാധാകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി ടി ഭരതൻ മാസ്റ്റർ, എം എം വിജയകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.ടി വനജ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുജീബ് പുറായിൽ, കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഷമീർ ഓമശ്ശേരി, നിയോജക മണ്ഡലം ഭാരവാഹികളായ ഫാറൂഖ് പുത്തലത്ത് , ആർ കെ നിഷാദ്, കെടി ഷറഫലി വിനീത് പയോണ, എൻ.കെ അബ്ദുൽബാരി, എംകെ ശ്രീജിത്ത്, അബിൻ കട്ടിപ്പാറ, കെഎസ്‌യു കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് ഫസൽ കാരാട്ട്, വിനോദ് ചളിക്കോട്, ഗഫൂർ മുത്തേടത്ത്, പ്രിയങ്ക കരൂഞ്ഞിയിൽ, ജസ്ന അസൈൻ, ഇസ്ഹാഖ് മാസ്റ്റർ, നവനീത് മാസ്റ്റർ, ഗഫൂർ പുത്തൻപുര , മുസ്തഫ വട്ടോളി , ബാലകൃഷ്ണൻ പന്നൂർ, മുഹ്തസിൻ എളേറ്റിൽ, നസീർ വലിയപറമ്പ്, തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു.

സുബീഷ് പന്നൂർ, വൈസ് പ്രസിഡണ്ടായും, ജംഷീർ പരപ്പാറ, മിൻഹാജ് ആവിലോറ, ശുഹൈബ് കത്തറമ്മൽ, ലിബീഷ് ചളിക്കോട്, ഇഖ്ബാൽ പറക്കുന്ന് , സൽമാൻ കോട്ടക്കൽ, സാബിത്ത് ബുസ്താനാബാദ് തുടങ്ങിയവർ ജനറൽ സെക്രട്ടറിമാരായും ചുമതല ഏറ്റെടുത്തു
ഷമീർ പരപ്പാറ നന്ദി പ്രഭാഷണം നടത്തി