ഹിന്ദുത്വ വിമർശനവുമായി ട്വീറ്റ്: കന്നഡ നടൻ ചേതന്റെ ഒസിഐ കാർഡ് കേന്ദ്രം റദ്ദാക്കി

MTV News 0
Share:
MTV News Kerala

കന്നഡ നടൻ ചേതൻ കുമാറിന്റെ ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കേന്ദ്രം റദ്ദാക്കി. ഹിന്ദുത്വത്തെ ചോദ്യംചെയ്‌തുള്ള ട്വീറ്റുകളുടെ പേരിൽ മാർച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 15 ദിവസത്തിനകം ഒസിഐ കാർഡ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ചേതന് ഫോറിനേഴ്‌സ് റീജനൽ രജിസ്‌ട്രേഷൻ ഓഫിസിന്റെ (എഫ്ആർആർഒ) കത്ത് ഏപ്രിൽ 14നാണ് ലഭിച്ചത് . കത്തിൽ കാണിച്ചിരിക്കുന്ന തീയതി മാർച്ച് 28 ആണ്.
ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളിൽ’ എന്ന ട്വീറ്റിന്റെ പേരിലാണ് പൊലീസ് ചേതനെ അറസ്റ്റ് ചെയ്‌തത്. സവർക്കർ, ബാബറി മസ്‌‌ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഹിന്ദുത്വ എന്നത് നുണകളിൽ കെട്ടിപ്പടുത്ത പ്രത്യയശാസ്‌‌ത്രമാണെന്നാണ് ചേതൻ തന്റെ ട്വീറ്റിൽ കുറിച്ചത്.
2022 ഫെബ്രുവരിയിൽ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കർണാടക ഹൈക്കോടതി ജസ്‌റ്റിസ് കൃഷ്‌ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്‌തതിന് ചേതൻ നേരത്തെ അറസ്‌റ്റിലായിരുന്നു.