രക്തസാക്ഷികളെ അവഹേളിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി

MTV News 0
Share:

രക്തസാക്ഷികളെ അധിക്ഷേപിച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവർ എന്നാണ് പാംപ്ലാനിയുടെ പരാമർശം. ചിലർ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവർ എന്നും പാംപ്ലാനി രക്തസാക്ഷികളെ അവഹേളിച്ചു കൊണ്ട് പറഞ്ഞു. കെസിവൈഎം യുവജന ദിനാഘോഷത്തിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസംഗം.

ഒരു വൈദീകന് ചേരാത്ത രീതിയിലുള്ള അധിക്ഷേപ പരാമർശങ്ങളാണ് പ്ലാംപാനി നടത്തിയത് എന്ന വ്യാപകവിമര്ശനങ്ങളാണ് ബിഷപ്പിനെതിരെ ഉയരുന്നത് . റബർ വില 300 രൂപയായി വർദ്ധിപ്പിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി മുമ്പ് പറഞ്ഞത് വൻ വിവാദമായിരുന്നു.