ട്രെയിന്‍ തീവയ്പ്പ് കേസ്, പ്രതി കസ്റ്റഡിയിലുള്ള ആള്‍ തന്നെ; ഐജി നീരജ് ഗുപ്ത
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗര്‍ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഐജി വ്യക്തമാക്കി.
എലത്തൂര്‍ ട്രെയില്‍ തീവയ്പ്പുണ്ടായി രണ്ട് മാസം തികയുന്നതിന് മുന്‍പാണ് കണ്ണൂരിലും തീവയ്പ്പുണ്ടായത്.റയില്‍വേ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണ് തുടര്‍ച്ചയായുണ്ടാകുന്ന സമാന സംഭവങ്ങള്‍.കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്ത് കയറിയാണ് അക്രമി തീവെച്ചത്.ഈ ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരോ സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല.സമീപത്തെ ഭാരത് പെട്രോളിയം ഇന്ധന സംഭരണ കേന്ദ്രത്തിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.ഈ ദൃശ്യങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ അന്വേഷണം വഴിമുട്ടുമായിരുന്നു.റെയില്‍വേ സുരക്ഷ അപകടത്തിലാണെന്നും ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ റയില്‍വേ തയ്യാറാകുന്നില്ലെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി
© Copyright - MTV News Kerala 2021
View Comments (0)