കഞ്ചാവുമായി കള്ളന്‍തോട് സ്വകാര്യ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിയെ മുക്കം പൊലീസ് പിടികൂടി.

MTV News 0
Share:
MTV News Kerala

മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല.

സ്ഥിരമായി ക്ലാസില്‍ എത്താത്ത കുട്ടികളെ അധ്യാപകര്‍ നിരീക്ഷിച്ചുവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ക്ലാസ് തുടങ്ങി രണ്ടുമണിക്കൂറോളം വൈകി എത്തിയ അഫ്ലഹിനോട് അധ്യാപകര്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ഇയാള്‍ പരിഭ്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതോ​െട മുക്കം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുക്കം ​െപാലീസ് കോളജിലെത്തി ഇയാളെ വിശദമായി പരിശോധന നടത്തിയതില്‍ ധരിച്ചിരുന്ന ജീന്‍സി​ന്‍െറ പോക്കറ്റില്‍നിന്ന്​ നാലുപൊതി കഞ്ചാവ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്​റ്റ്​ ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. മുക്കം എസ്.ഐ സജിത്ത് സജീവ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്​ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫിസറായ ഷഫീഖ് നീലിയാനിക്കല്‍, ഹോംഗാര്‍ഡ് ബിജു എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Share:
MTV News Keralaമുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല. സ്ഥിരമായി ക്ലാസില്‍ എത്താത്ത കുട്ടികളെ അധ്യാപകര്‍ നിരീക്ഷിച്ചുവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ക്ലാസ് തുടങ്ങി രണ്ടുമണിക്കൂറോളം വൈകി എത്തിയ അഫ്ലഹിനോട് അധ്യാപകര്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ ഇയാള്‍ പരിഭ്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോ​െട മുക്കം പൊലീസില്‍...കഞ്ചാവുമായി കള്ളന്‍തോട് സ്വകാര്യ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥിയെ മുക്കം പൊലീസ് പിടികൂടി.