സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരം കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്.
മുക്കം:ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്കാരം കാരശ്ശേരി ഗ്രാമ പഞ്ചയത്തിന് ലഭിച്ചു(2020-21).
കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചയത്തിന്.നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്കാരം നല്‍കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റെയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഈ നൂതനാശയം കാരണമായിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്കാരത്തിന് വേണ്ടി വിലയിരുത്തിയ ഘടകങ്ങളാണ്.പ്രൊജക്റ്റ് ഇനത്തിൽ ആരോഗ്യ മേഖലയിൽ 2692539 രൂപയാണ് പഞ്ചായത്ത് ചിലവഴിച്ചത്. ഹോസ്പിറ്റൽ ക്വാളിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ കായകൽ പ ത്തിൽ മികച്ച പ്രവർത്തനങ്ങളും കാഴ്ച വെച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)