മുക്കം:കാരശ്ശേരിയുടെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ-സേവന-വിദ്യാഭ്യാസ-പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സി.എച്ച് കെയറിൻ്റെ പ്രതിഭാദരം ചടങ്ങ് പ്രൗഢമായി .ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ അംഗത്വം ലഭിച്ച ഡോ. ടി.പി റാഷിദ് അന്താരാഷ്ട്ര ബിസിനസിൽ ഡോക്ടറേറ്റ് നേടിയ പി.സുഹൈൽ ഡോക്ടർ ഓഫ് ഫാർമസിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ.ഇ മുഹമ്മദ് ബസ്ഫർ സന്നദ്ധ സേവന രംഗത്ത് ശ്രദ്ദേയനായ കെ.സി.മുനീഷ് കാർഷിക രംഗത്ത് വൈവിധ്യ സംരഭകനായ പൊയിലിൽ അബദു എന്നിവരെ ആദരിക്കുന്നതിനാണ് പ്രതിഭാദരം ചടങ്ങ് സംഘടിപ്പിച്ചത്.കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു സി.എച്ച് കെയർ പ്രസിഡൻ്റ് നിസാം കാരശ്ശേരി അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്തംഗം റുഖിയ റഹീം, എം.പി അസൈൻ മാസ്റ്റർ, കെ.കെ.മുഹമ്മദ് ഇസ്ലാഹി, സി.അബ്ദുറഹിമാൻ മാസ്റ്റർ, വിനോദ് പുത്രശ്ശേരി, വി.പി ഷഫീഖ്, ഇ.കെ ഫാസിൽ, വി.പി.ദിൽഷാദ്, കെ.പി.മൻസൂർ ആദരവ് സ്വീകരിച്ച ഡോ.ടി.പി റാഷിദ്, ഡോ.പി.സുഹൈൽ, ഡോ.മുഹമ്മദ് ബസ്ഫർ, കെ.സി.മുനീഷ്, പൊയിലിൽ അബ്ദു സംസാരിച്ചു ഷബീർ മാളിയേക്കൽ സ്വാഗതവും ഷൈജൽ മുട്ടാത്ത് നന്ദിയും പറഞ്ഞു
© Copyright - MTV News Kerala 2021
View Comments (0)