വരന്റെ സുഹൃത്തുക്കള്‍ കത്തിച്ച പടക്കം വീണ് അയല്‍വാസിയുടെ വീട്ടില്‍ തീപിടിത്തം; കത്തിനശിച്ചത് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍.

MTV News 0
Share:

കോഴിക്കോട്: കാരശ്ശേരിയില്‍ വിവാഹ ആഘോഷം അതിരുവിട്ടതോടെ അപകടം. വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു.

നിർമ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേല്‍ ബാബു എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് കാരശ്ശേരി കലരികണ്ടിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഇവരുടെ വീടിന്റെ 400 മീറ്റർ അകലെയായിരുന്നു വിവാഹവീട്. വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കള്‍ പൊട്ടിച്ച പടക്കമാണ് ഷെഡില്‍ വീണ് തീപിടുത്തമുണ്ടാക്കിയത്. കർഷകനായ ബാബുവിന്റെ വീട്ടില്‍ സൂക്ഷിച്ച പണിയായുധങ്ങളും, പുതിയ വീടിന്റെ പണിക്കുള്ള സാധനങ്ങളും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

Share:
കോഴിക്കോട്: കാരശ്ശേരിയില്‍ വിവാഹ ആഘോഷം അതിരുവിട്ടതോടെ അപകടം. വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേല്‍ ബാബു എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് കാരശ്ശേരി കലരികണ്ടിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇവരുടെ വീടിന്റെ 400 മീറ്റർ അകലെയായിരുന്നു വിവാഹവീട്. വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കള്‍ പൊട്ടിച്ച പടക്കമാണ് ഷെഡില്‍ വീണ് തീപിടുത്തമുണ്ടാക്കിയത്. കർഷകനായ ബാബുവിന്റെ വീട്ടില്‍ സൂക്ഷിച്ച...വരന്റെ സുഹൃത്തുക്കള്‍ കത്തിച്ച പടക്കം വീണ് അയല്‍വാസിയുടെ വീട്ടില്‍ തീപിടിത്തം; കത്തിനശിച്ചത് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍.