
നയിക്കാൻ സിദ്ധരാമയ്യ, കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി കർണാടക
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോവുകയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ തത്സമയ വിവരങ്ങള്‍ അറിയാം..സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ നേതാക്കളെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്.ബെംഗളൂരു കാന്തീവര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ.ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ശക്തമായ വകുപ്പുകളും ലഭിക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)