കർണാടകയിൽ ബിജെപിയ്ക്ക് വീണ്ടും ഞെട്ടൽ; പാർട്ടി വിട്ട് മുൻ മുഖ്യമന്ത്രി ജ​ഗദീഷ് ഷെട്ടാർ

MTV News 0
Share:

കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടു. അദ്ദേഹം എംഎൽഎ സ്ഥാനം നാളെ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സീറ്റ് തർക്കമാണ് ഷെട്ടാർ ബിജെപിയുമായി അകലാൻ കാരണമായത്. പാർട്ടി നേതൃത്വം ഇടപെട്ടുള്ള സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ ഷെട്ടാർ രാജി സമർപ്പിച്ചിരിക്കുന്നത്.ലക്ഷ്മൺ സവദി രാജിവച്ച് കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് കർണാടക ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഷെട്ടാറും പാർട്ടി വിടുന്നത്. ഷെട്ടാറിനെ പാർട്ടിയിൽ തന്നെ നിലനിർത്തുന്നതിന് ബിജെപി നേതാക്കൾ ഇന്ന് രാത്രി വൈകിയും മാരത്തോൺ ചർച്ചകൾ നടത്തിയിരുന്നു. നാളെ തന്നെ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടേക്കുമെന്നും സൂചനയുണ്ട്. ഒരു കാരണവശാലും താൻ മത്സരിക്കാതിരിക്കില്ല എന്ന നിലപാട് ഷെട്ടാർ പാർട്ടി നേതാക്കളോട് വ്യക്തമാക്കുകയായിരുന്നു.