ബഗളുരു > കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയെ സിബിഐ അറസ്റ്റ് ചെയ്തത്.
സിബിഐയോട് കാർവാർ എംഎൽഎയും മറ്റ് രണ്ട് പ്രതികളെയും തുടർ നടപടികൾക്കായി ഉട കസ്റ്റഡിയിൽ വാങ്ങാനും നാളെ ഉച്ചയ്ക്ക് 12.30 ന് കോടതിയിൽ ഹാജരാക്കാനും പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവിട്ടിരുന്നു. ബെലെക്കേരി തുറമുഖം വഴി 11,312 മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയെന്നാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)