കരുവാരപ്പറ്റ കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുക;പ്രതിഷേധ ധർണ്ണ നടത്തി.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:കരുവാരപ്പറ്റ കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് യു.ഡി.എഫ് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു.

ചാത്തമംഗലം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ വെച്ച് നടന്ന ധർണ്ണാ സമരം കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ:പി. എം നിയാസ് ഉദ്ഘാടനം ചെയ്തു.

കെ, എ കാദർമാസ്റ്റർ, എൻ. പി ഹംസ മാസ്റ്റർ,അഹമ്മദ്കുട്ടി അരയങ്കോട്, ടി. കെ സുധാകരൻ, വേലായുധൻ ടി. കെ, എൻ.എം ഹുസൈൻ, അജീഷ് എം.കെ,അബ്ദുറഹ്മാൻ കുട്ടി, എം. കെ നദീറ, ഹമീദ് മാസ്റ്റർ, ഇ. പി വത്സല, ഫഹദ് പാഴൂർ,ഷരീഫ് മലയമ്മ,ഡി. അശോകൻ,മൊയ്തു,ഫസീല കുന്നത്ത്, കുഞ്ഞിമരക്കാർ തുടങ്ങിയവർ സംസാരിച്ചു.