കേരള സ്കൂൾ ശാസ്ത്രോത്സവം ജില്ലക്കഭിമാനമായി പി.ടി.എം

MTV News 0
Share:
MTV News Kerala

മുക്കം: സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായുള്ള സംസ്ഥാന പ്രവൃത്തി പരിചയ _ ഗണിത ശാസ്ത്ര മേളകൾ എറണാകുളത്ത് സമാപിച്ചപ്പോൾ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന തലത്തിലെ സ്കൂൾ റാങ്കിംഗിൽ നാലാം സ്ഥാനം കരസ്ഥമാക്കി ജില്ലക്കഭിമാനം ചാർത്തിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലക്ക് ആകെ ലഭിച്ച പോയിൻ്റിൽ പത്ത് ശതമാനത്തിലധികം പിടിഎമ്മിൻ്റെ സംഭാവനയാണ്. മാത്രമല്ല ഉപജില്ല റാങ്കിംഗിൽ 62 പോയിൻ്റ് നേടി മുക്കം ഉപജില്ല പന്ത്രണ്ടാം സ്ഥാനത്തെത്തിയതിൽ 36 പോയിൻ്റും നേടികൊടുത്തത് പിടിഎമ്മിൻ്റെ വിദ്യാർത്ഥികളാണ് . ഇലക്ട്രോണിക്സ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പി.പി. ഷാനിദ് താരമായപ്പോൾ കൊയർ ഡോർ മാട്സിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി മുഹമ്മദ് നിഹാൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൂടാതെ ഇലക്ട്രിക്കൽ വയറിംഗിൽ എ.പി. മിൻഹാൽ, വുഡ് വർക്കിൽ ആദർശ്, അഗർബത്തി മെയ്ക്കിംഗിൽ ഹിന സത്താർ, എംബ്രോയ്ഡറിയിൽ ടി.ദിയ ഫാത്തിമ എന്നിവരും മാത്സ് ഫെയറിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ നജ മുഹമ്മദും എ ഗ്രേഡ് കരസ്ഥമാക്കി.

Share:
MTV News Keralaമുക്കം: സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായുള്ള സംസ്ഥാന പ്രവൃത്തി പരിചയ _ ഗണിത ശാസ്ത്ര മേളകൾ എറണാകുളത്ത് സമാപിച്ചപ്പോൾ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന തലത്തിലെ സ്കൂൾ റാങ്കിംഗിൽ നാലാം സ്ഥാനം കരസ്ഥമാക്കി ജില്ലക്കഭിമാനം ചാർത്തിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലക്ക് ആകെ ലഭിച്ച പോയിൻ്റിൽ പത്ത് ശതമാനത്തിലധികം പിടിഎമ്മിൻ്റെ സംഭാവനയാണ്. മാത്രമല്ല ഉപജില്ല റാങ്കിംഗിൽ 62 പോയിൻ്റ് നേടി മുക്കം ഉപജില്ല പന്ത്രണ്ടാം സ്ഥാനത്തെത്തിയതിൽ 36 പോയിൻ്റും നേടികൊടുത്തത് പിടിഎമ്മിൻ്റെ വിദ്യാർത്ഥികളാണ്...കേരള സ്കൂൾ ശാസ്ത്രോത്സവം ജില്ലക്കഭിമാനമായി പി.ടി.എം