പി എസ് സി പ്രാഥമിക പരീക്ഷ പുനർപരിശോധിക്കണം:കേരള വിദ്യാർത്ഥി ജനത

MTV News 0
Share:
MTV News Kerala

കോഴിക്കോട്∙ പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സർവിസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്കെതിരെ വ്യാപക പരാതിയെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ഉന്നയിച്ചു.6 ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷയുടെ 5 ഘട്ടം പൂർത്തിയായപ്പോൾ ചോദ്യ പേപ്പറിനു പല നിലവാരം.  ഇതുമൂലം ചില ഘട്ടങ്ങളിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടുമ്പോൾ പ്രയാസമേറിയ ഘട്ടത്തിലുള്ളവർ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 157 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയ്ക്കായി സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ അപേക്ഷകരുണ്ട്. 

സമാന യോഗ്യതയുള്ള എല്ലാ തസ്തികകൾക്കും കൂടി പ്രാഥമിക പരീക്ഷ നടത്തി അതിൽ നിന്നു കട്ട് ഓഫ് മാർക്ക് നേടുന്നവരെ മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുന്ന രീതി കഴിഞ്ഞ വർഷമാണ് പിഎസ്‍സി ആദ്യമായി നടപ്പാക്കിയത്. എല്ലാ ഘട്ടങ്ങളും ഏകീകരിച്ച് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുമെന്നായിരുന്നു പിഎസ്‍സിയുടെ വിശദീകരണം. എന്നാൽ കഴിഞ്ഞ വർഷം അത്തരമൊരു ഏകീകരണത്തിന്റെ ഗുണം ഉദ്യോഗാർഥികൾക്കു ലഭിച്ചില്ല.  ഇതു മൂലം ചില ഘട്ടങ്ങളിൽ ഉൾപ്പെട്ടവർ കൂട്ടത്തോടെ പ്രാഥമിക പരീക്ഷയിൽ നിന്നു പുറത്തായിരുന്നു. സമാന സാഹചര്യമാണ് ഇപ്പോഴും ഉയരുന്നത്.

ഒരേ യോഗ്യതയുള്ള പരീക്ഷയ്ക്കു വ്യത്യസ്ത നിലവാരമുള്ള ചോദ്യ പേപ്പർ കൊണ്ട് പിഎസ്‍സി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് മനസ്സിലാകുന്നില്ല.പരീക്ഷ നടത്തിപ്പിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും  ഉദ്യോഗാർഥികളുടെ ആശയങ്ങൾ പരിഹരിക്കണമെന്നും കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവ്, ജില്ലാ ജന സെക്രട്ടറി അരുൺ നമ്പ്യാ ട്ടിൽ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share:
MTV News Keralaകോഴിക്കോട്∙ പത്താംതരം യോഗ്യതയുള്ള തസ്തികകളിലേക്കായി പബ്ലിക് സർവിസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്കെതിരെ വ്യാപക പരാതിയെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ഉന്നയിച്ചു.6 ഘട്ടങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷയുടെ 5 ഘട്ടം പൂർത്തിയായപ്പോൾ ചോദ്യ പേപ്പറിനു പല നിലവാരം.  ഇതുമൂലം ചില ഘട്ടങ്ങളിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടുമ്പോൾ പ്രയാസമേറിയ ഘട്ടത്തിലുള്ളവർ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 157 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയ്ക്കായി സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ അപേക്ഷകരുണ്ട്.  സമാന...പി എസ് സി പ്രാഥമിക പരീക്ഷ പുനർപരിശോധിക്കണം:കേരള വിദ്യാർത്ഥി ജനത