ഗുഡ്‌സ് ട്രാൻസ്‌പോർട്ട് 28-ന്‌ പണിമുടക്കും

MTV News 0
Share:

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 28-ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ പണിമുടക്ക് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര നിയമത്തിന്റെ പേരിൽ വാഹനങ്ങൾ തടഞ്ഞ് വൻ പിഴ ചുമത്തി ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അവസാനിപ്പിക്കുക, സ്‌കൂൾസമയത്തിന്റെ പേരിൽ ടിപ്പർ വാഹനങ്ങളെ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. വിവിധ ട്രേഡ് യൂണിയൻ വാഹന ഉടമ സംഘടനാ നേതാക്കൾ പങ്കെടുക്കും.