വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്; അഡ്വ ഫാത്തിമ തെഹ്ലിയ.

MTV News 0
Share:
MTV News Kerala

കോഴിക്കോട്|വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയ.ദീര്‍ഘമായ സമയം ലഭിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാറും മുഖ്യമന്ത്രിയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ യോട് മുഖംതിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ അനാസ്ഥമൂലമാണ് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ നഷ്ടമായത്.വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പേരില്‍ ഇനിയൊരു വിദ്യാര്‍ത്ഥിക്കും ജീവനൊടുക്കാന്‍ സാഹചര്യമൊരുക്കരുതെന്നും എ.ഇ.ഓ ഓഫീസിന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഓ ഓഫീസിന് മുന്നില്‍ നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു.

കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ കെ.എം.എ റഷീദ്, ജില്ല എം.എസ്.എഫ് വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, സെക്രട്ടറി ഷമീര്‍ പാഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.എം മുഹാദ് സ്വാഗതവും സെക്രട്ടറി അന്‍ഫാസ് കാരന്തൂര്‍ നന്ദിയും പറഞ്ഞു.ഭാരവാഹികളായ ഷിഹാദ് പൊന്നാരിമീത്തല്‍, റജീബ് പാലക്കുറ്റി, അജാസ് പിലാശ്ശേരി,യാസീന്‍ കൂളിമാട്, സിറാജ് ചൂലാംവയല്‍, സഹദ് പെരിങ്ങൊളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share:
MTV News Keralaകോഴിക്കോട്|വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയ.ദീര്‍ഘമായ സമയം ലഭിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാറും മുഖ്യമന്ത്രിയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ യോട് മുഖംതിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ അനാസ്ഥമൂലമാണ് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ നഷ്ടമായത്.വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ പേരില്‍ ഇനിയൊരു വിദ്യാര്‍ത്ഥിക്കും ജീവനൊടുക്കാന്‍ സാഹചര്യമൊരുക്കരുതെന്നും എ.ഇ.ഓ ഓഫീസിന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുന്ദമംഗലം എ.ഇ.ഓ...വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്; അഡ്വ ഫാത്തിമ തെഹ്ലിയ.