സംസ്ഥാനത്ത് റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു; 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. 13 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും കാസര്‍ഗോഡ് ജില്ലയില്‍ യെല്ലോ അലേര്‍ട്ടുമാണുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായിരുന്നു റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമുണ്ട്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മഴ കനത്തതിനാല്‍ എല്ലാ ജില്ലകളിലും മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം കളക്ടര്‍മാര്‍ തീരുമാനിക്കും. ദുരന്ത സാധ്യത തടയാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിക്കും. 100 പേര്‍ വീതമുള്ള 5 സംഘം ആണ് എത്തുക.
അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
© Copyright - MTV News Kerala 2021
View Comments (0)