കേരള ബ്ലാസ്‌റ്റേഴ്‌സ്മത്സരം ബഹിഷ്കരിച്ചു; ബംഗളൂരു എഫ്.സിയെ വിജയികളായി പ്രഖ്യാപിച്ചു.

MTV News 0
Share:
MTV News Kerala

ബംഗളൂരു എഫ്.സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടു. ഇതേതുടർന്ന് മത്സരം പൂർത്തിയാക്കാതെ തന്നെ ബംഗളൂരു എഫ്.സിയെ വിജയികളായി പ്രഖ്യാപിച്ചു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പ് ബംഗളൂരു എഫ്.സി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത് അംഗീകരിക്കാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ചത്. അധിക സമയത്തേയ്ക്ക് നീണ്ട മത്സരത്തിന്റെ 97-ാം മിനുട്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ പെനാല്‍ട്ടി ബോക്‌സിന് വെളിയില്‍ നിന്നും ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എതിര്‍ താരങ്ങള്‍ തയ്യാറാകുന്നതിന് മുമ്പ് സുനില്‍ ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോള്‍ റഫറി അംഗീകരിച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകാമനോവിച്ച് കളിക്കാരെ തിരിച്ചു വിളിച്ചത്.