സൂപ്പർ കപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ശ്രീനിധി ഡെക്കാൻ

MTV News 0
Share:
MTV News Kerala

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ രണ്ടാം മത്സരത്തിനായി കൊമ്പന്മാർ ഇന്നിറങ്ങുന്നു. ഈയിടെ അവസാനിച്ച ഐ ലീഗിൽ റണ്ണേഴ്‌സ് അപ്പായ ശ്രീനിധി ഡെക്കാൻ എഫ്‌സിയാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്‌സിക്ക് എതിരായ മത്സരത്തിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. എന്നാൽ, ശ്രീനിധി ഡെക്കാന് കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയുമായി സമനിലയിൽ പിരിയേണ്ടി വന്നു.