കേരള സ്റ്റോറി തീവ്രവാദത്തെ തുറന്നു കാട്ടുന്നത്; സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വിവാദമായ ദ കേരള സ്റ്റോറി സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സ്റ്റോറി തീവ്രവാദത്തെ ശക്തമായി തുറന്നു കാട്ടുന്നെന്നും രാജ്യവിരുദ്ധ ശക്തികളെ ചിത്രം വെളിവാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിന്റേത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണെന്നും മോദി പ്രസ്‌താവന നടത്തി.
ഒരു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കരണമാണ് കേരള സ്റ്റോറിയെന്നും എന്നാല്‍ ചിത്രത്തെ നിരോധിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും മോദി പറഞ്ഞു. വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കുന്നതും കേരളത്തെ വികലമായി ചിത്രീകരിക്കുന്നതുമായ ചിത്രത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ അനുകൂല പരാമര്‍ശം. കേരള സ്റ്റോറിയെ തെരഞ്ഞെടുപ്പ് അജണ്ടയാക്കാനുള്ള ബി ജെ പിയുടെ ശ്രമമാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവനയിലൂടെ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
© Copyright - MTV News Kerala 2021
View Comments (0)