പെരുവയൽ കൊടശ്ശേരി താഴത്ത് കിണർ ഇടിഞ്ഞു താഴ്ന്നു.

MTV News 0
Share:

പെരുവയൽ:കൊടശ്ശേരി താഴം കിഴക്കേ ചാലിൽ സുനിൽ കുമാറിന്റെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.

ചൊവ്വാഴ്ച്ച രാവിലെ
ആറു മണിയോടെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്ന കാര്യം ശ്രദ്ധയിൽ പെട്ടത്.

പതിനഞ്ച് മീറ്ററോളം ആഴമുള്ള കിണർ പന്ത്രണ്ട് വർഷം മുമ്പ് കെട്ടി സുരക്ഷിതമാക്കിയതാണ്.കഴിഞ്ഞ രണ്ട് ദിവസമായി മഴയുണ്ടെങ്കിലും കിണറ്റിൽ വെള്ളത്തിന്റെ അളവ് അത്രക്കൊന്നും ഉയർന്നിരുന്നില്ല.

കിണർ പൂർണ്ണമായി ഇടിഞ്ഞതോടെ രണ്ട് മോട്ടോറുകളും നിരവധി വീട്ടുപകരണങ്ങളും മണ്ണിനടിയിലായി.

കൂടാതെ കിണറിനോടു ചേർന്നുള്ള വീടിനും വലിയ ഭീഷണിയുണ്ട്.

കിണർ ഇടിഞ്ഞു താഴ്ന്ന സ്ഥലം പെരുവയൽ വില്ലേജ് അധികൃതർ, മാവൂർ പോലീസ്, പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സന്ദർശിച്ചു.