കോഴിക്കോട്ട് കോണ്‍ക്രീറ്റ് സ്ലാബ് തകർന്നുവീണ് ഒഡീഷാ സ്വദേശി മരിച്ചു; അപകടം കടമുറി പൊളിക്കുന്നതിനിടെ.

MTV News 0
Share:

കാരപ്പറമ്പ്: കോഴിക്കോട് കാരപ്പറമ്പിൽ കടമുറി പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഒഡീഷ സ്വദേശിയായ ആനന്ദ് നായിക് (40) ആണ് മരിച്ചത്.

വീടിനോട് ചേർന്ന കടമുറി പൊളിക്കുമ്പോളായിരുന്നു അപകടം. മൂന്ന് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിലൊരാളാണ് സ്ലാബിനടിയിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് പുറത്തെടുക്കുകയും കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ വഴിമധ്യേ തൊഴിലാളി മരിക്കുകയായിരുന്നു.