
കോഴിക്കോട് : പാളയം ചിന്താവളപ്പിന് സമീപം വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടികൂടി
ആലപ്പുഴ സ്വദേശിയായ നൂറനാട് എള്ളും വിളയിൽ താമസിക്കുന്ന എസ്.അമ്പാടി (22) നെയാണ്
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന് കീഴിലുള്ള ഡാൻസാഫ് ടീമും, , കസബ എസ്.ഐ,
ആർ ജഗ്മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 38.3 ഗ്രാം എംഡി എം.എ യാണ് ഇയാളിൽനിന്ന് പിടികൂടിയത്. പിടി കൂടിയ മയക്കുമരുന്നിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വില വരും
കസബ എസ്.ഐ ആർ ജഗ്മോഹൻ ദത്ത്,
ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ് ഐ അബ്ദുറഹ്മാൻ
കെ, അനീഷ് മൂസ്സേൻവീട് , കെ.അഖിലേഷ് ,
ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ , പി.കെസരുൺ കുമാർ.
എം.കെ ലതീഷ്.
എൻ. കെ ശ്രീശാന്ത് , എം ഷിനോജ്, പി.അഭിജിത്ത്, ഇ.വി.അതുൽ, പി.കെ.ദിനീഷ് ,
കെ. എം മുഹമദ് മഷ്ഹൂർ ,
കസബ സ്റ്റേഷനിലെ എ.എസ് ഐ സുരേഷ് ബാബു, എസ്.സി പി.ഒ ശ്രീജിത്ത്, മുഹമദ്ദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
© Copyright - MTV News Kerala 2021





View Comments (0)