🔰അധ്യാപക നിയമനം
വടകര ∙ മണിയൂർ ഗവ. എച്ച്എസ്എസിൽ ബോട്ടണി, കെമിസ്ട്രി ജൂനിയർ അധ്യാപക കൂടിക്കാഴ്ച 3ന് രാവിലെ 10 ന്.
🔰ഗതാഗതം നിരോധിച്ചു.
വടകര ∙ ചിറമുക്ക്–പെരിഞ്ചേരി കടവ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു.
🔰കൊടികളും മാറ്റണം
വടകര ∙ വില്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ പാതയോരങ്ങളിലും പൊതുഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ച കമാനങ്ങൾ, കൊടികൾ, കൊടിമരങ്ങൾ, ബോർഡുകൾ, ഹോൾഡിങ്ങുകൾ, കട്ടൗട്ടുകൾ എന്നിവ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും നീക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
🔰കൂടിക്കാഴ്ച 11ന്
കക്കട്ടിൽ∙ കുന്നുമ്മൽ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് ഓവർസീയറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 11ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ.
കോഴിക്കോട് ജില്ലാ വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/Gh87xmtEmHJ2x3S4B1qEdd
© Copyright - MTV News Kerala 2021
View Comments (0)