
സ്വര്‍ണം വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ചു, ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയിൽ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
രണ്ട് കിലോഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും കണ്ടെടുത്തു. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)