കോഴിക്കോട് എന്‍ഐടി ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികൾ മരിച്ചു.

MTV News 0
Share:
MTV News Kerala

കോഴിക്കോട് മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്പതികൾ മരിച്ചു.കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എന്‍ഐടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാര്‍.

13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേ സമയം ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ച്‌ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍.