പെരുമണ്ണ ബൈപ്പാസ് റോഡും കോഴിക്കോടേക്കുള്ള പ്രധാന റോഡും ഉപരോധിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്.
കോംപിറ്റന്റ് അതോറിറ്റി ഓഫ് ലാൻഡ് അക്വിസിഷൻ നിശ്ചയിച്ച വിലയിൽ അപാകം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് നടപടി.ഇതിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുള്ള ജില്ലാതല കർമ്മസമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.പെരുമണ്ണ വായനശാലയ്ക്ക് സമീപം മാങ്കാവ് കണ്ണിപറമ്പ് റോഡിൽ വഴിതടയൽ സമരം നടത്തിക്കൊണ്ടാണ് ആദ്യഘട്ട സമരം നടത്തിയത്. ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ
ഉറപ്പു നൽകിയിരുന്ന
ഭൂമി വില നൽകണമെന്നതാണ്
സമരക്കാർ ഉയർത്തുന്ന പ്രധാന
പ്രശ്നം.

രാവിലെ പത്തരയോടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ അണിനിരന്ന പ്രകടനത്തോടെയാണ് ഉപരോധ സമരം ആരംഭിച്ചത്.തുടർന്ന് പെരുമണ്ണ ബൈപ്പാസ് റോഡും കോഴിക്കോടേക്കുള്ള പ്രധാന റോഡും സമരക്കാർ ഉപരോധിച്ചു.

സമരം ആക്ഷൻ കമ്മറ്റി രക്ഷാധികാരി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു,

ആക്ഷൻ കമ്മറ്റി ചെയർമാൻ കെ.ടി. മൂസ അധ്യക്ഷത വഹിച്ചു.
ആക്ഷൻ കമ്മറ്റി ഭാരവാഹികളായ
വി.പി. കബീർ, കെ.പി.രാജൻ,
എം.ഷമീറ ,
കെ.വി. ഫസൽ,
കെ.പി. റഷീദ്,
ആബിദ്, കെ.പി. അസീസ് തുടങ്ങിയവർ സംസാരിച്ചു.
ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതിനെ
തുടർന്ന് പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്റ്റർ ഗണേഷ്കുമാർ ,
പ്രിൻസിപ്പൽ എസ്.ഐ
ധനഞ്ജയദാസ് എന്നിവരുടെ നേതൃത്ത്വത്തിൽ പോലീസ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു.

Share:
MTV News Keralaമാവൂർ:പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. കോംപിറ്റന്റ് അതോറിറ്റി ഓഫ് ലാൻഡ് അക്വിസിഷൻ നിശ്ചയിച്ച വിലയിൽ അപാകം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് നടപടി.ഇതിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുള്ള ജില്ലാതല കർമ്മസമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.പെരുമണ്ണ വായനശാലയ്ക്ക് സമീപം മാങ്കാവ് കണ്ണിപറമ്പ് റോഡിൽ വഴിതടയൽ സമരം നടത്തിക്കൊണ്ടാണ് ആദ്യഘട്ട സമരം നടത്തിയത്. ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി...പെരുമണ്ണ ബൈപ്പാസ് റോഡും കോഴിക്കോടേക്കുള്ള പ്രധാന റോഡും ഉപരോധിച്ചു.