കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: സബാൻ കോട്ടക്കൽ സെമിയിൽ.

MTV News 0
Share:

മാവൂർ.  ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം. ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന  ഹർഷം 24′ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സബാൻ കോട്ടക്കലിന് ജയം. യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ഞായറാഴ്ച ആദ്യ സെമിയുടെ ഒന്നാം പാദ മത്സരത്തിൽ ജവഹർ മാവൂർ സബാൻ കോട്ടക്കലുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.