കെ.എം.ജി അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശക്കൊട്ട് .

MTV News 0
Share:

വാഴക്കാട്.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഇന്ന് പരിസമാപ്തിയാവും. കലാശക്കൊട്ട് മത്സരത്തിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം. ജി മാവൂരിനെ നേരിടും. സെമിയിൽ ജവഹർ മാവൂരിനെ പരാജയപ്പെടുത്തി സബാൻ കോട്ടക്കൽ ഫൈനലിലെത്തിയപ്പോൾ കെ.എം. ജി മാവൂരിൻ്റെ എതിരാളികൾ മെഡിഗാഡ് അരീക്കോടായിരുന്നു.മത്സരം രാത്രി 8.30ന്.