
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ മപ്രം ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം. ജി മാവൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എസ്പാനിയ കഫേ സമ്മാനിച്ച വിന്നേഴ്സ് ട്രോഫി സ്വന്തമാക്കി. കെ. എം. ജി മാവൂരിന് അബുദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിച്ച റണ്ണേഴ്സ് ട്രോഫി ലഭിച്ചു. ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരനായി ജർബോ റഹിമിനിനേയും ഗോൾകീപ്പറായി ഷിഹാനേയും (ഇരുവരും സബാൻ കോട്ടക്കൽ) ഡിഫൻ്ററായി സമീഹിനേയും (കെ.എം.ജി. മാവൂർ) തെരെഞ്ഞെടുത്തു. ഈസ്റ്റ് ബംഗാൾ താരം വി.പി. സുഹൈൽ കളിക്കാരുമായി പരിജയപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികൾ എസ്.എഫ്.എ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ വിതരണം ചെയ്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)