കെ.എം.ജി അഖിലേന്ത്യാ സെവൻസ് – പെനാൽട്ടി ഷൂട്ടൗട്ടിൽ ജവഹർ മാവൂരിന് ജയം.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ അവസാന പ്രീർകോട്ടർ മത്സരത്തിൽ ഫിഫ മഞ്ചേരിക്കെതിരെ ജവഹർ മാവൂരിന് ജയം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് ജവഹർ മാവൂർ വിജയികളായത്. (5-3) വെള്ളി, ശനി കളിയില്ല.ഞായറാഴ്ച ആദ്യ കോർട്ടർ മത്സരത്തിൽ മെഡിഗാഡ് അരീക്കോട് റിയൽ എഫ് സി തെന്നലയുമായി മത്സരിക്കും. മത്സരം രാത്രി 8.30ന്.

Share:
Tags:
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ അവസാന പ്രീർകോട്ടർ മത്സരത്തിൽ ഫിഫ മഞ്ചേരിക്കെതിരെ ജവഹർ മാവൂരിന് ജയം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് ജവഹർ മാവൂർ വിജയികളായത്. (5-3) വെള്ളി, ശനി കളിയില്ല.ഞായറാഴ്ച ആദ്യ...കെ.എം.ജി അഖിലേന്ത്യാ സെവൻസ് – പെനാൽട്ടി ഷൂട്ടൗട്ടിൽ ജവഹർ മാവൂരിന് ജയം.