
കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ – യുണൈറ്റഡ് എഫ് .സി നെല്ലിക്കുത്തിന് ജയം.
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ശാസ്താ മെഡിക്കൽ സ് തൃശ്ശൂരിനെതിരെ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തിന് ജയം.നിശ്ചിത സമയത്ത് ഈ ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് (5-4) മത്സരഫലം നിർണ്ണയിച്ചത്. ശനിയാഴ്ച അഭിലാഷ് എ.ഫ്.സി കുപ്പൂത്ത് എഫ്.സി പെരിന്തൽമണ്ണ യെ നേരിടും. കിക്കോഫ് 8.30 PM
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)