ബസിലെ കൂട്ടബലാത്സംഗം : പ്രധാനപ്രതി പിടിയിൽ.

MTV News 0
Share:
MTV News Kerala

കോഴിക്കോട്: ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നരവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്‌ കുമാറി(38)നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സേലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

മറ്റുപ്രതികളും കുന്ദമംഗലം സ്വദേശികളുമായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. 2021 ജൂലായ് നാലിനായിരുന്നു സംഭവം. യുവതിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറയിൽനിന്ന്‌ പോലീസിന് ലഭിച്ചിരുന്നു. എ.സി.പി. കെ. സുദർശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പോലീസ് പിടിയിലാവുന്നത്.

നാടുവിട്ട ഇന്ത്യേഷ് പളനി, തിരുവണ്ണാമല തുടങ്ങിയ സ്ഥലങ്ങളിൽ വേഷംമാറി താമസിക്കുകയും അവിടെയെല്ലാം പോലീസ് എത്തുമ്പോഴേക്കും കടന്നുകളയുകയായിരുന്നു. തുടർന്ന് വാരാണസിയിലെത്തി അവിടുത്തെ സന്ന്യാസിമാരോടൊപ്പം താമസംതുടങ്ങി.

ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. പോലീസ് അന്വേഷണം ഒഴിവാക്കിയെന്നുകരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളയ്ക്കുശേഷം നാട്ടിലെ ഒരാളെ ഫോണിൽ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങൾ അന്വേഷിച്ചു. നാട്ടിൽവന്ന് അമ്മയെയും സഹോദരങ്ങളെയും കണ്ട് വാരാണസിക്കുതന്നെ മടങ്ങാനും തീരുമാനിച്ചു.

ഇയാൾ യാത്രചെയ്യുന്ന ട്രെയിൻ മനസ്സിലാക്കിയ പോലീസ് സേലത്തിനുസമീപത്തുനിന്ന് അതിൽ കയറി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2003-ൽ മറ്റൊരു കൊലപാതകക്കേസിൽ ഇയാളെ ശിക്ഷിച്ചിരുന്നു.

നഗരത്തെ നടുക്കിയ സംഭവം

രക്ഷിതാക്കളോട് പിണങ്ങി ചേവായൂരിലെ വീടുവിട്ടിറങ്ങിയ യുവതിയെ മുണ്ടിക്കൽതാഴം വയൽ സ്റ്റോപ്പിനടുത്തുനിന്ന് ഗോപീഷും ഇന്ത്യേഷ്‌കുമാറും സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി കോട്ടാപറമ്പിലുള്ള ബസ് ഷെഡിൽ നിർത്തിയിട്ട ബസിൽവെച്ച് ബലാത്സംഗംചെയ്യുകയായിരുന്നു. പിന്നീട് പത്താംമൈലിലുള്ള വീട്ടിൽനിന്ന്‌ വിളിച്ചുവരുത്തിയ സുഹൃത്തായ മുഹമ്മദ് ഷമീറും യുവതിയെ പീഡനത്തിനിരയാക്കി.

രാത്രി ഗോപീഷും ഷമീറും ചേർന്ന് ബൈക്കിൽ കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് യുവതിയെ ഇറക്കിവിട്ടു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതതോന്നിയ രക്ഷിതാവ് ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് ചേവായൂർ പോലീസിൽ പരാതിപ്പെട്ടു. യുവതിയുടെ അമ്മയെ 2021 സെപ്റ്റംബർ രണ്ടിന് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സിവിൽ പോലീസ് ഓഫീസർ എ.കെ. അർജുൻ, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Share:
MTV News Keralaകോഴിക്കോട്: ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നരവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്‌ കുമാറി(38)നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്‍റെ നേതൃത്വത്തിൽ സിറ്റി സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സേലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. മറ്റുപ്രതികളും കുന്ദമംഗലം സ്വദേശികളുമായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38), പന്തീർപാടം മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. 2021 ജൂലായ് നാലിനായിരുന്നു സംഭവം....ബസിലെ കൂട്ടബലാത്സംഗം : പ്രധാനപ്രതി പിടിയിൽ.