ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹിൽ

MTV News 0
Share:
MTV News Kerala

നോളജ് സിറ്റി: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ശൈഖ് ശൗഖി അല്ലാം ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിലെ ഇന്നത്തെ ജുമുഅക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിക്കാനും, ഇന്ത്യയിലെ ഗ്രാൻഡ് മസ്ജിദ് ജാമിഉൽ ഫുതൂഹിലെ ജുമുഅക്ക് നേതൃത്വം നൽകാനുമാണ് പ്രഥമ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ അതിഥിയായിട്ടാണ് ഡോ. ശൈഖ് ശൗഖി അല്ലാം ആറ്‍ ദിന സന്ദർശത്തിനായി ഇന്ത്യയിൽ എത്തിയത്.

ഈജിപ്ത് ബെഹീറയിലെ എൽ ഡെലൻഗട്ട് സ്വദേശിയായ ഡോ. ശൈഖ് ശൗഖി അല്ലാം 1961 ആണ് ജനിച്ചത്. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കിയ അദ്ദേഹം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ പത്തൊൻപതാമത്തേതും, നിലവിൽ തുടരുന്നതുമായ ഗ്രാൻഡ് മുഫ്തിയാണ് അദ്ദേഹം. ലോക ഇസ്ലാമിക പണ്ഡിതരിലെ മുൻനിര നേതാക്കളിൽ ഒരാളാണ് ഡോ. ശൈഖ് ശൗഖി അല്ലാം. ലോകമെമ്പാടുമുള്ള ഫത്‌വ അതോറിറ്റികൾക്കായുള്ള ജനറൽ സെക്രട്ടേറിയേറ്റ്  സുപ്രീം കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. നിരവധി അന്താരാഷ്ട്ര പരിപാടികളിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കൊപ്പം വേദി പങ്കിട്ട അദ്ദേഹം കാലങ്ങളായി ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഇന്ത്യ – ഈജിപ്ത് ബന്ധങ്ങൾക്ക് ആക്കം കൂട്ടാൻ ഈ സൗഹൃദം കാരണമായിട്ടുണ്ട്.

ഇന്ന് നോളജ് സിറ്റി സന്ദർശനത്തിനെത്തുന്ന അദ്ദേഹം ജാമിഉൽ ഫുതൂഹിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി കൂടി കാഴ്ച്ച നടത്തും. ജാമിഉൽ ഫുതൂഹിലെ ഇന്നത്തെ ജുമുഅക്ക് നേതൃത്വം നൽകും. ശേഷം വിവിധ മേഖലകളിലെ പണ്ഡിതന്മാരുമായും, വിശ്വാസികളുമായും സംവദിക്കും. നോളജ് സിറ്റിയിലെ വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരികം, പാർപ്പിടം, വാണിജ്യം, കൃഷി എന്നീ മേഖലകളിലെ മേധാവികളുമായുള്ള ചർച്ചയും, നോളജ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാരംഭകൾക്ക്  തുടക്കമിടുകയും ചെയ്യും. ശേഷം നോളജ് സിറ്റിയിലെ വിവിധ സംരംഭങ്ങൾ അദ്ദേഹം സന്ദർശിക്കും.