കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന വ്യവസ്ഥയുമായി സിറ്റി പൊലീസ്.

MTV News 0
Share:

കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന വ്യവസ്ഥയുമായി സിറ്റി പൊലീസ്. കൊച്ചിയിലെ ബാര്‍ ഹോട്ടലുകളില്‍ വാരാന്ത്യങ്ങളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ലഹരിപ്പാര്‍ട്ടികളാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന വ്യവസ്ഥയേര്‍പ്പെടുത്തുന്നത്.ഇനി മുതല്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിന്റേയോ രാസലഹരിയുടേയോ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മുതലാളിക്കെതിരേയും നടപടിയെടുക്കും.ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപന മുതലാളിമാർ ഉത്തരവാദികളായിരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ എസ് ശശിധരന്‍ പറഞ്ഞു.