സമസ്ത പഞ്ചായത്ത് തല നബിദിന റാലി 22ന്

MTV News 0
Share:

ചെറുവാടിഃ സമസ്ത കൊടിയത്തൂര്‍ പഞ്ചായത്ത് നബിദിന റാലി സെപ്തംബര്‍ 22ന് ഞായറാഴ്ച വൈകുന്നേരം 4.30ന് നടക്കും. ചെറുവാടിയില്‍ നിന്ന് ആരംഭിച്ച് പന്നിക്കോട് സമാപിക്കും. പഞ്ചായത്തിലെ വിവിധ മഹല്ലുകളില്‍ നിന്ന് രക്ഷിതാക്കളും സംഘടന പ്രവര്‍ത്തകരും മദ്റസ വിദ്യാര്‍ത്ഥികളും മുഅല്ലിംകളും അണി നിരക്കും. ദഫ്, സ്കൗട്ട്, ഫ്ലവര്‍ ഷോ ടീം അംഗങ്ങള്‍ റാലിക്ക് മാറ്റുകൂട്ടും. ചെയര്‍മാന്‍അമ്പലക്കണ്ടി മുഹമ്മദ് ശരീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. സമസ്ത മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ബീരാന്‍കുട്ടി, വൈത്തല അബൂബക്കര്‍, കൊന്നാലത്ത് മമ്മദ്, ഒ എം അഹ്മദ് മൗലവി, കെ സാദിഖലി, യുപി ഷൗക്കത്ത്, സി.കെ അബ്ദുറസാഖ്, കൊന്നാലത്ത് ഹുസൈന്‍, ചക്കാലക്കല്‍ അബ്ദുറിഹമാന്‍, ഇഖ്ബാല്‍ വെസ്റ്റ് കൊടിയത്തൂര്‍, ഷാഫി ചുള്ളിക്കാപറമ്പ് , മുബശ്ശിര്‍ പയം പറമ്പ് , ഫസല്‍ തേനേങ്ങപറമ്പ്, എ.പി.സി മുഹമ്മദ്, ഡോ. എ പി ആരിഫലി പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ പുത്തലത്ത് മൊയ്തീന്‍ സ്വാഗതവും, കോ-ഓഡിനേറ്റര്‍ അസീസ് ചാത്തപറമ്പ് നന്ദിയും പറഞ്ഞു.