
കൊടിയത്തൂർ :
ലോക കാഴ്ച ദിനമായ ഒക്ടോബർ 10 ന് പുറായി വികസന വാട്സ് ആപ്പ് കൂട്ടായ്മയും കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂൾ പി ടി എയും മുക്കം അഹല്യ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂളിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു. ഡോ. ലുഫ്ത്തഫ് നേത്ര ദിന സന്ദേശം കൈമാറി.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി,പുറായി വികസന സമിതി വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ വിവി നൗഷാദ്, എസ് എം സി ചെയർമാൻ എ കെ ഹാരിസ്, മoത്തിൽ ഹമീദ് എന്നിവർ ആശംസകൾ നേർന്നു.
ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് കുന്നത്ത്, അഹല്യ കണ്ണാശുപത്രി പി ആർ ഒ അതുൽ,വി വി ഷൈജൽ , ബിന്ദു, ബിഷ , ഹാജറ ശംസു , സാറ എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021





View Comments (0)