കൊടിയത്തൂർ- ചെറുവാടി റോഡ് പണി ഉടൻ പൂർത്തിയാക്കണം വ്യാപാരി ഏകോപനസമിതി

MTV News 0
Share:

കൊടിയത്തൂർ: കൊടിയത്തൂർ- ചെറുവാടി റോഡിന്റെ നവീകരണ പ്രവ്യത്തികൾ കാലാവർഷത്തിന് മുന്നെ പൂർത്തിയാക്കണമെന്ന് വ്യാപാര വ്യവസായ ഏകോപനസമിതി  കൊടിയത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സൗത്ത് കൊടിത്തൂർ മുതൽ ചുള്ളിക്കാപ്പറമ്പ് വരെയുള്ള ഭാഗത്ത് കാൽനടയാത്ര പോലും ദുസ്സഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡണ്ട് പ്രേമൻ ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, ട്രഷറർ അസ് ലം മുക്കം യൂണിറ്റ് പ്രസിഡണ്ട് അലി അക്ബർ പ്രസംഗിച്ചു. സി പി മുഹമ്മദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി( പ്രസിഡന്റ് ) അബ്ദുസമദ് കണ്ണാട്ടിൽ,
HSTഅബ്ദുറഹിമാൻ (വൈസ് പ്രസിഡണ്ട് ) ടി കെ അനീഫ (ജനറൽ സെക്രട്ടറി ) സി പി മുഹമ്മദ് കെ കുട്ടി ഹസ്സൻ (സെക്രട്ടറിമാർ ) കെ ഉബൈദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ടി കെ അനീഫ സ്വാഗതവും ഉബൈദ് നന്ദിയും പറഞ്ഞു