
കൊടിയത്തൂർ :നെഹ്റു യുവ കേന്ദ്ര കോഴിക്കോടും മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂരും സംയുക്തമായി കോഴിക്കോട് ജില്ലാ തല പഞ്ചായത്തീരാജ് ദിനാചരണം നടത്തി. കോഴിക്കോട് ജില്ലാതല ദിനാചരണ പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബു പൊലുകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കില പരിശീലകൻ അബ്ദുൽ അസീസ് മാസ്റ്റർ പഞ്ചായത്തീരാജ് വിശദീകരണം നടത്തി. എൻ.വൈ.കെ ബ്ലോക്ക് കോഡിനേറ്റർ ശരത്. പി മുഖ്യാതിഥിയായിരുന്നു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, പഞ്ചായത്ത് മെമ്പർമാരായ ടി.കെ അബൂബക്കർ മാസ്റ്റർ, ശിഹാബ് മാട്ടുമുറി, കൃഷി അസിസ്റ്റൻ്റ് ജാഫർ, സി ഡി എസ് ചെയർ പേഴ്സൺ ആബിദ, എന്നിവർ സംസാരിച്ചു. മുജീബ് കുയ്യിൽ സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് മെമ്പർമാരായ ആയിശ ചേലപുറത്ത് , സീനത്ത്, ഫാത്തിമ , മറിയം കുട്ടി ഹസൻ, മെജസ്റ്റിക് ഭാരവാഹികളായ റിനീഷ് കളത്തിങ്ങൽ, അഷ്റഫ് കെ.പി, റിയാസ് കെ.കെ, സുഹൈർ എൻ കെ, മുഹ്സിൻ, നൗഫൽ, അഫ്സൽ കെസി, മുനീർ പിടി എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021




View Comments (0)