അസാമാന്യ ധൈര്യത്തോടെ കോടിയേരി രോഗത്തെ നേരിട്ടു; ‘ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞതു പോലെ’ ആംബുലൻസിൽ കയറും മുമ്പ് പിണറായി പറഞ്ഞു, കുറിപ്പ്.

MTV News 0
Share:
MTV News Kerala

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവച്ച്‌ അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ വിദഗ്ധരില്‍ ഒരാളായ ഡോ.ബോബന്‍ തോമസ്.താന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടെ ക്യാന്‍സറിനെ നേരിട്ട വ്യക്തിയാണ് കോടിയേരി എന്നാണ് ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പാന്‍ക്രിയാസ് അര്‍ബുദരോഗം അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നു. പലപ്പോഴും അഡ്മിഷന്‍ വേണ്ടിവന്നിരുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്ബോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിന്‍്റെ ജീവനും, ശ്വാസവും പാര്‍ട്ടി തന്നെയായിരുന്നു എന്ന് ചികിത്സിച്ച മൂന്നുവര്‍ഷംകൊണ്ട് എനിക്ക് വ്യക്തിപരമായി പറയുവാന്‍ സാധിക്കുമെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

*കോടിയേരി സഖാവിനെ ഓര്‍ക്കുമ്ബോള്‍*

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആഗസ്റ്റ് 27 ശനിയാഴ്ച ഉച്ചയ്ക്ക് എനിക്ക് ആ ഫോണ്‍ കോള്‍ വന്നത്.

“കൊടിയേരി സഖാവിനെ തിങ്കളാഴ്ച തന്നെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോയിലേക്ക് ഷിഫ്റ്റ് ചെയ്യണം.!”

ഞാന്‍ ആ സമയത്ത് സുഹൃത്തും എറണാകുളം രാജഗിരി ആശുപത്രിയിലെ മെഡിക്കല്‍ ഓണ്‍കോളജിസ്റ്റുമായ ഡോക്ടര്‍ സഞ്ജു സിറിയക്കിനോടൊപ്പം പൂവാര്‍ റിസോര്‍ട്ടിലേക്കുള്ള ബോട്ട് യാത്രയിലായിരുന്നു.

പൂവാര്‍ ഐലന്‍ഡില്‍ നടക്കുന്ന ലിവര്‍ ക്യാന്‍സറിന്റെ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ പോയി കൂട്ടിയതായിരുന്നു സഞ്ജുവിനെ.

“തിങ്കളാഴ്ച സഖാവിനെ അനുഗമിക്കണം” എന്ന നിര്‍ദ്ദേശം കേട്ടയുടനെ ഞാനല്പം ടെന്‍സ്ഡ് ആയി

കാരണം മറ്റൊന്നുമല്ല. എനിക്കന്ന് ഇവനിംഗില്‍ പ്രസന്റേഷന്‍ സെഷന്‍ ഉണ്ട്. മാത്രമല്ല പോകുന്നതിനു മുമ്ബായി തീര്‍ക്കേണ്ട ട്രീറ്റ്മെന്‍റ് സമ്മറി അടക്കമുള്ള ഒരുപാട് പേപ്പര്‍ വര്‍ക്കുകളും.! പിറ്റേന്ന് ഞായറാഴ്ചയാകട്ടെ അവധിയുമാണ്. സങ്കീര്‍ണ്ണമാണെങ്കിലും വലിയ ഗൗരവത്തോടെയും, ജാഗ്രതയോടെയും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണ്.

അപ്പോള്‍ തന്നെ അപ്പോളോയില്‍ നിന്ന് ഡോക്ടര്‍മാര്‍ ബന്ധപ്പെടുകയും അവര്‍ക്ക് സഖാവിന്‍്റെ ചികിത്സയുടെ വിശദാംശങ്ങള്‍ എല്ലാം തന്നെ ഓരോന്നോരോന്നായി ബ്രീഫ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരുന്ന എനിക്ക് സഖാവിന്‍്റെ ആരോഗ്യനിലയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു.

പലപ്പോഴും അഡ്മിഷന്‍ വേണ്ടിവന്നിരുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹത്തിന്‍്റേത്.

ക്യാന്‍സര്‍ നല്ല രീതിയിലുള്ള കണ്‍ട്രോളിലായിരുന്നുവെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടോ മൂന്നോ ആഴ്ചയ്ക്ക് മുന്‍പ് തന്നെ അനുബന്ധമായ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സഖാവിനെ മറ്റൊരു ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്ത് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കണമെന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഞങ്ങള്‍.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അമൃതയിലേക്ക് ഷിഫ്റ്റ് ചെയ്യണമെന്ന പ്ലാനില്‍ ആയിരുന്നുവെങ്കിലും പെട്ടെന്നാണ് ചെന്നൈയിലുള്ള അപ്പോളോയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നത്.എയര്‍ ആംബുലന്‍സില്‍ ഷിഫ്റ്റ് ചെയ്യുന്നതിനുള്ള സുദീര്‍ഘമായ എല്ലാ പേപ്പര്‍ വര്‍ക്കുകളും അടിയന്തരമായി ചെയ്തു തീര്‍ത്തു. ഞായറാഴ്ചയിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാതെ സഖാവിനെ തിരുവനന്തപുരത്തുള്ള വീട്ടില്‍ പോയി കണ്ടു.

വെള്ളിയാഴ്ച രാത്രി വളരെ വൈകിയാണ് കോട്ടയത്ത് നിന്ന് വേണാടിന് ഞാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. എന്‍്റെ ഫ്ലാറ്റില്‍ പോകുന്നതിന് മുമ്ബ് തന്നെ സഖാവിനെ എ.കെ.ജി ഭവനടുത്തുള്ള അദ്ദേഹത്തിന്‍്റെ ഫ്ലാറ്റില്‍ പോയി കണ്ട് ആരോഗ്യസ്ഥിതി മനസ്സിലാക്കിയിരുന്നു. കോണ്‍ഫറന്‍സിന് പോകുന്നതിന് മുമ്ബും അദ്ദേഹത്തെ കാണുകയും ചികിത്സയുടെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഞായറാഴ്ച വീണ്ടും സഖാവിനെ കാണുകയും തിങ്കളാഴ്ചയിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

പ്രയാസമുണ്ടാക്കിയ മറ്റൊരു കാര്യം കോട്ടയത്ത് ഞാന്‍ ജോലി ചെയ്യുന്ന കാരിത്താസ് ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡയമണ്ട് ജൂബിലിയുടെ സമാപന സമ്മേളനം 29 തിങ്കളാഴ്ചയായിരുന്നു എന്നതാണ്. Caritas-60 യുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ എനിക്ക് ഒരു വര്‍ഷം ഞങ്ങള്‍ ഏറ്റെടുത്ത പ്രൗഢഗംഭീരമായ പരിപാടികളുടെ സമാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ കഴിയുമോ.?.

മാത്രമല്ല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമാനപ്പെട്ട ഗവര്‍ണറില്‍ നിന്ന് ഫലകവും സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് അനുമോദന സമ്മേളനമല്ല മുഖ്യമെന്നും ചികിത്സിക്കുന്ന രോഗിയുടെ, പ്രത്യേകിച്ച്‌ ഒരുപാട് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടുന്ന ഒരു വലിയ നേതാവിന്‍്റെ ആരോഗ്യപരിപാലനത്തിന് തന്നെയാണ് പ്രൈമറി റെസ്പോണ്‍സിബിലിറ്റി കൊടുക്കേണ്ടതെന്നുള്ള സുവ്യക്തമായ നിലപാടിലായിരുന്നു ഞാന്‍. അക്കാര്യം ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്തിനെ അറിയിക്കുകയും അദ്ദേഹം പൂര്‍ണ്ണ മനസ്സോടെ സമ്മതിക്കുകയും ചെയ്തു.

സഖാവിന്‍്റെ സെക്രട്ടറിയും, എന്‍്റെ നേഴ്സും, സഖാവിനെ ദീര്‍ഘനാളായി നോക്കിക്കൊണ്ടിരുന്ന അച്ചു ബ്രദറും തലേന്ന് ഞായറാഴ്ച തന്നെ അപ്പോളോയിലേക്ക് തിരിക്കുകയും അവിടെ വേണ്ട തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടുകൂടി ഞാന്‍ അദ്ദേഹം താമസിക്കുന്ന വസതിയില്‍ എത്തുകയും പിന്നീട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായി വിജയനും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ പതിനൊന്നരയ്ക്ക് തീരുമാനിച്ചിരുന്ന യാത്ര ചെന്നൈയിലെ പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പത്തരയ്ക്ക് തന്നെ പുറപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു.

തലേന്ന് തന്നെ തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന എയര്‍ ആംബുലന്‍സിലേക്ക് അദ്ദേഹത്തെ ഷിഫ്റ്റ് ചെയ്തു. അദ്ദേഹത്തെ അനുഗമിക്കുവാന്‍ അപ്പോളോയില്‍ നിന്ന് ഒരു ഡോക്ടറും, ടെക്നീഷ്യനും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് അതിശക്തമായി പെയ്ത മഴ ഭാഗ്യവശാല്‍ ഒഴിഞ്ഞ് നില്‍ക്കുകയും എയര്‍ ആംബുലന്‍സിലേക്കുള്ള അദ്ദേഹത്തിന്‍്റെ ഷിഫ്റ്റിംഗ് സുഗമമാവുകയും ചെയ്തു.

പൈലറ്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനത്തിലായിരുന്നു യാത്ര. കൂടെ ഭാര്യ വിനോദിനിയും ഉണ്ടായിരുന്നു. സഖാവിന്‍്റെ ആരോഗ്യ നിലയില്‍ വരുന്ന വ്യതിയാനം അദ്ദേഹത്തെ ട്രീറ്റ് ചെയ്യുന്ന ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന ഒന്നായിരുന്നു.

ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ സഖാവിന്‍്റെ ഓക്സിജന്‍ നിലയില്‍ നേരിയ ഒരു കുറവ് സംഭവിച്ചുവെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ തരണം ചെയ്യുവാന്‍ സാധിച്ചു. പിന്നീട് ഇടയ്ക്ക് ചുമ ഉണ്ടാകുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു അദ്ദേഹത്തിന്‍്റെ ആരോഗ്യനില.

ഏകദേശം ഒന്നേകാലോടുകൂടി ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തുകയും അവിടെനിന്ന് അപ്പോളോയിലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു.

ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമില്‍ സ്റ്റെബിലൈസ് ചെയ്തതിനുശേഷം അദ്ദേഹത്തെ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് അവിടെ അദ്ദേഹത്തെ ചികിത്സിക്കേണ്ട ഡോക്ടര്‍മാരുടെ ടീമുമായി അദ്ദേഹത്തിന്‍്റെ ചികിത്സാ വിവരങ്ങള്‍ വളരെ വിശദമായി സംസാരിക്കുകയും ചികില്‍സ ഹാന്‍ഡ് ഓവര്‍ ചെയ്യുകയും ചെയ്തു. അതിനുശേഷം വൈകീട്ട് 9 മണിക്ക് തിരിച്ചുള്ള ഫ്ലൈറ്റില്‍ നെടുമ്ബാശ്ശേരിയില്‍ എത്തുകയും ഏകദേശം രാത്രി ഒരു മണിയോടെ കോട്ടയത്ത് തിരിച്ചെത്തുകയും ചെയ്തു.

ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്ന് കയറുന്നതിന് മുമ്ബ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.

“ഡോക്ടറെ അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ”

ആ വാക്കുകളില്‍ എന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വം മുഴുവന്‍ പ്രകടമായിരുന്നു. സഖാവിനെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ അപ്പോളോയില്‍ എത്തിക്കണം എന്ന വലിയ ഉത്തരവാദിത്വം.!

ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് എന്‍്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ ആകാത്ത ഒരേട്.

അപ്പോളോയില്‍ അഡ്മിറ്റ് ചെയ്തു തിരിച്ചുവന്നതിന് ശേഷവും അവിടുത്തെ ഡോക്ടര്‍മാരുടെ സംഘവുമായി സഖാവിന്‍്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച്‌ ഇടയ്ക്കിടയ്ക്ക് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആരോഗ്യ സംബന്ധമായി നേരിയ പുരോഗതിയും ദൃശ്യമായിരുന്നു. ഒരു രോഗിക്ക് കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും മികച്ച ചികിത്സ തന്നെയായിരുന്നു അപ്പോളോയില്‍ നിന്ന് ലഭ്യമായിരുന്നത്. അതിന്‍്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഏകദേശം രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്‍്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുന്നു എന്ന വിവരം ലഭിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. അവിടെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇന്‍ ചാര്‍ജ് ആയ ഡോ. പ്രമോദുമായി സംസാരിച്ചപ്പോള്‍ കൊടിയേരി സഖാവ് മരണപ്പെട്ടുവെന്നും മരണവാര്‍ത്ത ഡിക്ലയര്‍ ചെയ്യാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കൊടിയേരി സഖാവ് എന്ന് പറയാതിരിക്കാന്‍ വയ്യ. പാന്‍ക്രിയാസ് ക്യാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നിട്ടുകൂടി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്യുമ്ബോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന നിലയ്ക്ക് നമുക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിച്ചുകൊണ്ട്

ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിന്‍്റെ ജീവനും, ശ്വാസവും പാര്‍ട്ടി തന്നെയായിരുന്നു എന്ന് ചികിത്സിച്ച മൂന്നുവര്‍ഷംകൊണ്ട് എനിക്ക് വ്യക്തിപരമായി പറയുവാന്‍ സാധിക്കും. അദ്ദേഹത്തിന്‍റെ വിയോഗം കേരള രാഷ്ട്രീയത്തിനും വ്യക്തിപരമായി എനിക്കും ഒരു തീരാനഷ്ടം തന്നെയാണ്. സഖാവിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട്..

ഡോ.ബോബന്‍ തോമസ്.

Share:
MTV News Keralaസിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവച്ച്‌ അദ്ദേഹത്തെ ചികിത്സിച്ച അര്‍ബുദ വിദഗ്ധരില്‍ ഒരാളായ ഡോ.ബോബന്‍ തോമസ്.താന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടെ ക്യാന്‍സറിനെ നേരിട്ട വ്യക്തിയാണ് കോടിയേരി എന്നാണ് ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പാന്‍ക്രിയാസ് അര്‍ബുദരോഗം അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നു. പലപ്പോഴും അഡ്മിഷന്‍ വേണ്ടിവന്നിരുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്ബോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍...അസാമാന്യ ധൈര്യത്തോടെ കോടിയേരി രോഗത്തെ നേരിട്ടു; ‘ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞതു പോലെ’ ആംബുലൻസിൽ കയറും മുമ്പ് പിണറായി പറഞ്ഞു, കുറിപ്പ്.