സൗമ്യമായ പെരുമാറ്റം കൊണ്ടും ആകർഷകമായ പുഞ്ചിരി കൊണ്ടും ആളുകളുടെ ഹൃദയം കീഴടക്കിയ ഒരസാമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹം;അഡ്വ. പി.ടി.എ റഹീം എം.എൽ.എ

MTV News 0
Share:

അഡ്വ പി ടി എ റഹീം എം എൽ എ യുടെ അനുശോചന കുറുപ്പിന്റെ പൂർണ രൂപം

നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി കൂടുതൽ അടുത്തത് 2006 ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരിയുമായി ഉണ്ടായിരുന്ന അടുപ്പം എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. പിന്നീട് അദ്ദേഹം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴും പരസ്പരം ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

വിമർശനങ്ങളെ നിറഞ്ഞ പുഞ്ചിരിയുമായി നേരിട്ട കൊടിയേരിയുടെ മനസ്സാന്നിധ്യവും നയചാതുരിയും കേരള രാഷ്ട്രീയത്തിൽ വേറിട്ട അനുഭവങ്ങളിലൊന്നാണ്. എപ്പോഴും മുഖത്ത് നിലനിർത്തിയ പുഞ്ചിരി ഹൃദയത്തിലും കാത്തുസൂക്ഷിച്ച അപൂർവ്വം നേതാക്കളിൽ ഒരാളായി കൊടിയേരി ബാലകൃഷ്ണൻ എന്ന പ്രതിഭാശാലി എക്കാലവും ഓർമ്മിക്കപ്പെടും എന്നതുറപ്പാണ്.

Share:
അഡ്വ പി ടി എ റഹീം എം എൽ എ യുടെ അനുശോചന കുറുപ്പിന്റെ പൂർണ രൂപം നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി കൂടുതൽ അടുത്തത് 2006 ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോടിയേരിയുമായി ഉണ്ടായിരുന്ന അടുപ്പം എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. പിന്നീട് അദ്ദേഹം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴും പരസ്പരം ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. വിമർശനങ്ങളെ നിറഞ്ഞ...സൗമ്യമായ പെരുമാറ്റം കൊണ്ടും ആകർഷകമായ പുഞ്ചിരി കൊണ്ടും ആളുകളുടെ ഹൃദയം കീഴടക്കിയ ഒരസാമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹം;അഡ്വ. പി.ടി.എ റഹീം എം.എൽ.എ