തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ട സംഭവം തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരഞ്ഞ നിവാരണ സംഘമെത്തി

MTV News 0
Share:

മാവൂർ:കൊടിയത്തൂരിന് സമീപം ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ട സംഭവം തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരന്ത നിവാരണ സംഘമെത്തി.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് കാരകുറ്റി സ്വദേശി ഹുസ്സൻകുട്ടി(64)നെയാണ്
പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതെയായത്. ഇയാൾ ഒഴുക്കിൽ പെടുന്നത് പ്രദേശവാസി കണ്ടതിനെ തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം ഫയർ സർവ്വീസും മുങ്ങൽ വിദഗ്ധരും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു.
രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ പുഴയിൽ വലിയ രീതിയിൽ വെള്ളം നിറഞ്ഞ അവസ്ഥയുണ്ട്. കൂടാതെ ശക്തമായ
അടിയൊഴുക്കും പുഴയിലുണ്ട്.