
വീടിനു മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചു; വിദ്യാര്‍ഥിനി ജീവനൊടുക്കി.
കൊല്ലം:വീടിന് മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബേങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്.
ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. പഠനത്തില്‍ വളരെ മിടുക്കിയായിരുന്നു അഭിരാമി. പണം തിരിച്ചടവിന് സാവകാശം ചോദിച്ചിരുന്നുവെങ്കിലും ബേങ്കുകാര്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)