കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചു.

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ മാത്രമാണ് ഇപ്പോൾ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റിൽ ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.

രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങൾ കോവിഷീൽഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കൾ യുകെ കോടതിയിൽ നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്.

എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായിട്ടാണ് കോവിഡ് സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

Share:
MTV News Keralaന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ മാത്രമാണ് ഇപ്പോൾ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റിൽ ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങൾ കോവിഷീൽഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കൾ യുകെ കോടതിയിൽ നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ...കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചു.