
കോഴിക്കോട് :തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽഎംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ് (29) കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ്നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.ആനക്കാംപൊയിലിന് സമീപത്തെ റിസോർട്ടിൽ വെച്ച് കാറിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് എംഡിഎംഎയുമായി ഇരുവരുംപോലീസിൻ്റെ വലയിൽ ആയത്. 6.32 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു.
മലയോര മേഖലയിലെ എംഡിഎംഎ വിതരണ ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ ഇരുവരും.
തിരുവമ്പാടി എസ് ഐ വി.കെ റസാക്ക്,എ എസ് ഐ മാരായ രജനി ഷീന സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഉജേഷ്,സുഭാഷ്,സിവിൽ പോലീസ് ഓഫീസർമാരായ
സുബീഷ്, രജീഷ്എന്നിവർ നേതൃത്വം നൽകി.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)