
നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ അശ്വതി(25)ആണ് മരിച്ചത്. അയല്‍വാസിയായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്.
കുളിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അധ്യാപകന്‍ നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നൈനിക് ഏക മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)