ഷാരൂഖിനെ കാണാതായ ആ ദിവസത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ്

MTV News 0
Share:

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ രത്‌നഗിരിയിൽ പിടിയിലായതും ഡൽഹിയിൽ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയും ഒരാൾ തന്നെയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഷാരൂഖ് സെയ്ഫിയുടെ ഡൽഹി ഷഹീൻബാഗിലെ വീട്ടിലെത്തി പോലീസും കേരള എ.ടി.എസും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രത്‌നഗിരിയിൽ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോയും കുടുംബാംഗങ്ങളെ കാണിച്ചിരുന്നു. ഫോട്ടോയിലുള്ളത് കാണാതായ ഷാരൂഖ് സെയ്ഫി തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.എലത്തൂരിലെ തീവെപ്പിന് പിന്നാലെ കണ്ടെടുത്ത കുറിപ്പുകളും മൊബൈൽഫോണിൽ ഉപയോഗിച്ച സിംകാർഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് കേരള എ.ടി.എസും പോലീസും ഇയാളുടെ വീട്ടിലെത്തിയത്. ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നോട്ടുപുസ്തകങ്ങളടക്കം പോലീസ് വിശദമായി പരിശോധിച്ചിരുന്നു. റെയിൽവേ ട്രാക്കിൽനിന്ന് കിട്ടിയ കുറിപ്പുകളിലെ കയ്യക്ഷരവും വീട്ടിലെ പുസ്തകങ്ങളിലെ കയ്യക്ഷരവും ഒന്നുതന്നെയാണെന്ന് പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു.