സഹപ്രവർത്തകനായ അതിഥി തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു.
കോഴിക്കോട് :ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിയെ സഹപ്രവർത്തകനായ അതിഥി തൊഴിലാളി കുത്തിപ്പരിക്കേൽപ്പിച്ചു.കോഴിക്കോട് പാളയത്തെ കോട്ടയ പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയായ
പശ്ചിമബംഗാൾ മാൾ ഹരിചന്ദ്രപൂര്‍ കാര്യാലി സ്വദേശി ഖലീൽ റഹ്മാൻ (16) നാണ് ഗുരുതരമായി പരിക്കേറ്റത്.
സഹപ്രവർത്തകനായ
ഝാർഖണ്ടിലെ ഗിരി ഡിഹ് മകാഡിഹ്
സ്വദേശിയായ ഗുലാം അഹമ്മദ് രാജ് (22)ആണ് ആക്രമിച്ചത്.
മുഷിഞ്ഞ വസ്ത്രം മുറിയിൽ വെക്കാൻ ശ്രമിച്ചതും ആയി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.ആക്രമണത്തിനിടെ കുപ്പിച്ചില്ല് തറച്ചുകയറി ഖലീൽ റഹ്മാന്റെ ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുത്തേറ്റ് രക്തം ചീറ്റിത്തെറിച്ചതോടെ ഹോട്ടലിലെ മറ്റു ജീവനക്കാർ ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്സ്ഥലം വിട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് കസബ പോലീസ് കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഇവരുടെ ഫോട്ടോകൾ എടുത്ത് ആശുപത്രിയിൽ എത്തി പരിക്കേറ്റ ഖലീൽ റഹ്മാനെ കാണിച്ചു.തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഹോട്ടലിൽ എത്തി ഗുലാം അഹമ്മദ് രാജയെ കസ്റ്റഡിയിൽ എടുത്തു.
ഗുരുതരമായി പരിക്കേറ്റ ഖലീൽ റഹ്മാനെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)